FLASH NEWS

ബ്ളോഗ് സ്കൂള്‍തല ഉദ്ഘാടനം ആഗസ്ത്25ന് നടന്നു. 1-9-2014ന് ഓണപ്പരീക്ഷ ആരംഭിച്ചു. ... 6-8-2014ന് സാക്ഷരം പരിപാടി ഉദ്ഘാടനം.RESOURCE പേജില്‍ കടങ്കഥകളുടെ ശേഖരമുണ്ട്. .........

Saturday, 15 November 2014

ശിശുദിനം


നവംബര്‍14 ശിശുദിനം 
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം
കുട്ടികളുടെ ചിത്രരചനയും പ്രസംഗവും തൊപ്പി നിര്‍മാ-
ണവും നടന്നു.



























ഉപജില്ലാ കലോത്സവം


ഉപജില്ല കലോത്സവത്തില്‍ നമ്മുടെ സ്കൂളിന് സംഘഗാ-
നത്തില്‍ എഗ്രേഡും മൂന്നാംസ്ഥാനവും,നാടോടിനൃത്ത-
ത്തില്‍ എഗ്രേഡും മൂന്നാംസ്ഥാനവും,സംഘനൃത്തത്തില്‍
എഗ്രേഡും ഒന്നാംസ്ഥാനവും കിട്ടി.ആകെ മുപ്പതിലധി-
കം പോയിന്റുകള്‍ നേടിയിട്ടുണ്ട്.



മാതൃഭൂമി വാര്‍ത്ത

Monday, 10 November 2014

തിമിരി എ.എല്‍.പി.സ്കൂളിന്റെയും ചെറുവത്തൂര്‍ ബി.ആര്‍.
സി.യുടെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളില്‍ വെച്ച് 
വിദ്യാഭ്യാസസെമിനാര്‍ നടന്നു.വാര്‍ഡ് മെമ്പറിന്റെ അ-
ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. സെമിനാര്‍
ഉദ്ഘാടനം ചെയ്തു.നാട്ടുകാരും രക്ഷിതാക്കളും പ്രമുഖ
 വ്യക്തികളും ഉള്ള സദസ്സ് സെമിനാറിന് കൊഴുപ്പ് കൂട്ടി.
സദസ്സില്‍ നിന്ന് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ സ്കൂളിന്റെ
മുന്നോട്ടുള്ള പോക്കിന് കരുത്ത് നല്‍കുന്നതായിരുന്നു.
സുമനസ്സുുകളായ വ്യക്തികള്‍ സ്കൂളിന്റെ വികസനത്തിന്
സാമ്പത്തികസഹായം വാഗ്ദാനം ചെയ്യാന്‍ തയ്യാറായി.
വിദ്യഭ്യാസ സെമിനാര്‍ സ്കൂളിന് പുതിയ ഒരു ഊര്‍ജം പ-
കര്‍ന്നു നല്‍കുന്നതായിരുന്നു.

സ്വാഗതം

അധ്യക്ഷന്‍


ഉദ്ഘാടനം

സദസ്സ്

ആമുഖഭാഷണം

സ്കൂള്‍ചരിത്രം
 വിദ്യാലയം നേരിടുന്ന വെല്ലുുവിളികള്‍

 സ്കൂള്‍ വികസനരേഖ അവതരണം

 ചര്‍ച്ചയില്‍ പങ്കെടുത്തവര്‍






നന്ദി


Tuesday, 4 November 2014

നവംബര്‍1 കേരളപ്പിറവിദിനം



Monday, 3 November 2014

കയ്യൂര്‍-ചീമേനിയിലെ ഫോക്കസ് സ്കൂളായി തിമിരി എ.എല്‍.പി.സ്കൂളിനെ ഉള്‍പ്പെടുത്തി.അതോടനുബന്ധി-
ച്ചുള്ള വികസനസെമിനാര്‍ നവംബര്‍8നാണ്.

Saturday, 1 November 2014



സാക്ഷരം പ്രീടെസ്റ്റിന്റെ
നിലവാരം





സാക്ഷരം മൂന്നാംഘട്ടം
ഇടക്കാലവിലയിരുത്തല്‍
നിലവാരം




സാക്ഷരം മൂന്നാംഘട്ടം സമാപനത്തെ തുടര്‍ന്ന് ഇടക്കാ-
ലവിലയിരുത്തല്‍ നടത്തി.തുടര്‍ച്ചയായ അവധിദിവസ-
ങ്ങളും ചില ദിവസങ്ങളില്‍ യോഗങ്ങളും വന്നതുകൊണ്ട്
ഒക്ടോബര്‍20ന് നടത്തേണ്ട വിലയിരുത്തല്‍ ഒക്ടോബര്‍
30നാണ് നടത്തേണ്ടി വന്നത്.നാല് കുട്ടികളുള്ളതില്‍
മൂന്ന് കുട്ടികള്‍ക്ക് ശ്രദ്ധേയമായ മാറ്റം പ്രകടമാണെങ്കി-
ലും പൂര്‍ണമായി നിശ്ചിതനിലവാരത്തില്‍ എത്തിയിട്ടി-
ല്ല.കൂടുതല്‍ സമയമെടുത്ത് പരിശീലനം നല്‍കിയാല്‍ 
ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് നമുക്ക് വിശ്വാ-
സമുണ്ട്.ബുദ്ധിപരമായി അല്‍പം വൈകല്യമുണ്ടെന്ന് 
കരുതുന്ന നാലാമത്തെ കുട്ടിക്കുപോലും നേരിയ മുന്നേറ്റം
ഉണ്ടാക്കാനായിട്ടുണ്ട്.












Wednesday, 29 October 2014

തിമിരി എ.എല്‍.പി.സ്കൂള്‍ ബ്ലോഗിന് ഒന്നാം സ്ഥാനം

Thursday, 25 September 2014

മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ വീഡിയോ കുട്ടികള്‍ കാണുന്നു.അസം-
ബ്ലി ചേര്‍ന്ന് മംഗള്‍യാനെ കുറിച്ച് വിശദീകരിച്ചു.

Wednesday, 24 September 2014

ചൊവ്വയെ ഇന്ത്യ തൊട്ടു
മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ ചൊവ്വയെ ചുറ്റുന്നു.ഇന്ത്യ ലോകത്തിന്റെ 
നെറുകയില്‍.ബഹിരാകാശരംഗത്ത് ഇന്ത്യയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി.

Tuesday, 16 September 2014

സാക്ഷരം2014
ഉണര്‍ത്ത്
സര്‍ഗാത്മക ക്യാമ്പ്



സാക്ഷരംസര്‍ഗാത്മകക്യാമ്പ്,`ഉണര്‍ത്ത്'സംഘടിപ്പിച്ചു.തൊട്ടടുത്തുള്ള നാലു സ്കൂളുകള്‍ ഒരുമിച്ചാണ് നടത്തിയത്.കുട്ടികളുടെയുംഅധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.ക്യാമ്പ് വാര്‍ഡ് മെമ്പര്‍
ഉദ്ഘാടനംചെയ്തു.പി.ടി.എ.പ്രസിഡണ്ട്അധ്യക്ഷന്‍ആയിരുന്നു.കുട്ടികള്‍ വളരെ ഉത്സാഹത്തോടും ഉണര്‍വോടും
കൂടിപങ്കെടുത്ത്ക്യാമ്പ്ഒരുവന്‍വിജയമാക്കിത്തീര്‍ത്തു.പ്രത്യേകമായി 
പരിശീലനം നല്‍കിയാല്‍ ഭിന്നനിലവാരക്കാരില്‍ ശ്രദ്ധേയമായ മാറ്റം 
പ്രകടമാകുമെന്ന് ക്യാമ്പ് വിളിച്ചോതുന്നു.

Saturday, 6 September 2014

സെപ്തംബര്‍5ന് സ്കൂളില്‍ ഓണം ആഘോഷിച്ചു.വിവിധ കലാകായികപരിപാടികള്‍ ഉണ്ടായിരുന്നു.മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് പി.ടി.എ.പ്രസിഡണ്ട് സമ്മാനം വിതരണം ചെയ്തു.പരിപാടിക്കു ശേഷം പായസത്തോടുകൂടിയ സദ്യ നല്‍കി.ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രസംഗവും കണ്ടാണ് കുട്ടികള്‍ പോയത്.
പൂക്കളമല്‍സരം




ഓണപ്പരിപാടി







ഓണസദ്യ




 സമ്മാനദാനം







തിമിരി എ.എല്‍.പി സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് നിര്‍വഹിച്ചു.കുട്ടികള്‍ക്ക് ബ്ലോഗ് പ്രദര്‍ശിപ്പിച്ചു.തദവസരത്തില്‍ ഹെഡ്മാസ്റ്ററും അധ്യാപികാഅധ്യാപകന്‍മാരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം